Read Time:49 Second
ചെന്നൈ : കാഞ്ചീപുരം ജില്ലയിലെ സോമംഗലത്തിനടുത്തുള്ള സ്പ്രേ പെയിന്റ് ഫാക്ടറിയിൽ വൻതീപ്പിടിത്തം.
ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. പുകമൂലം പ്രദേശവാസികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.
സ്പ്രേ പെയിന്റ് കുപ്പികളിൽ നിന്നുള്ള വാതകച്ചോർച്ചയാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് നിഗമനം.
30-ലധികം ജീവനക്കാരെ ഉടനടി ഒഴിപ്പിച്ചതിലൂടെ വൻദുരന്തം ഒഴിവാക്കാനായതായി പോലീസ് പറഞ്ഞു.
അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി മണിക്കൂറുകളെടുത്താണ് തീയണച്ചത്.