മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സി (എംസിയു)ലേക്കുള്ള റോബർട്ട് ഡൗണി ജൂനിയറിൻ്റെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം.
ഇത്തവണത്തെ റോബർട്ട് ഡൗണിയുടെ വരവ് തന്റെ ഐതിഹാസിക കഥാപാത്രം അയൺ മാൻ ആയല്ല. പകരം വില്ലനായ ഡോക്ടർ ഡൂം ആയാണ് ഡൗണിയുടെ വരവ്.
സാന്‍ഡിയാഗോയിൽ നടന്ന കോമിക്‌കോൺ പരിപാടിയിലാണ് മാർവൽ സ്റ്റുഡിയോ ഡയറക്ടർ കെവിന്‍ ഫീജും റോബർട്ടും ഇക്കാര്യം സ്ഥിരീകരിച്ചത്.
‘അവഞ്ചേഴ്സ് ഡൂംസ്ഡേ’യിലാണ് ഡൗണി ഡോക്ടർ ഡൂം ആയി എത്തുന്നത്. റൂസോ സഹോദരങ്ങളായ ജോയും ആന്റണിയുമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം എന്ന ചിത്രത്തിലെ ടോണി സ്റ്റാർക്കിൻ്റെ വൈകാരിക വിടവാങ്ങലിന് ശേഷമാണ് ഡൗണിയുടെ എംസിയുവിലേക്കുള്ള തിരിച്ചുവരവ്.
അയൺ മാൻ എന്ന ഡൗണിയുടെ കഥാപാത്രം എംസിയു വിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
ഡോക്ടർ ഡൂം ആയി ഡൗണി വീണ്ടുമെത്തുമ്പോൾ മാർവൽ ആരാധകർക്കും പ്രതീക്ഷകളേറെയാണ്. മാർവൽ കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കൻ കോമിക് പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സൂപ്പർ വില്ലനാണ് ഡോക്ടർ ഡൂം എന്ന ഡോ വിക്ടർ വോൺ ഡൂം.
ഫന്റാസ്റ്റിക് 4 ഫ്രാഞ്ചൈസിയിലാണ് ഈ വില്ലനെ പ്രേക്ഷകർ അറിഞ്ഞത്. ഫന്റാസ്റ്റിക് ഫോര്‍ റൈസ് ഓഫ് ദ് സിൽവൽ സർഫര്‍ എന്ന സിനിമയിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു.