ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര നടനാണ് വിശാല്‍.
അഭിനേതാക്കളുടെ സംഘടനയുടെ സെക്രട്ടറിയായും (2017-2019 കാലയളവില്‍), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡൻ്റായും വിശാല്‍ പ്രവർത്തിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് 12 കോടിയോളം രൂപയുടെ തിരിമറികള്‍ നടത്തിയാതായി വിശാല്‍ മീത് ആരോപണം ഉണ്ട്.
ഇത് സംബന്ധിച്ച് ഇപ്പോഴുള്ള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ആ തുക തിരികെ നല്‍കണമെന്ന് വിശാലിനെ പലതവണ അറിയിച്ചിരുന്നു.
എന്നാല്‍ വിശാല്‍ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല.
അതിനാല്‍ വിശാലിനെ വെച്ച് ഇനി ആരും ചിത്രങ്ങള്‍ നിർമ്മിക്കരുത് എന്ന് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ആരെങ്കിലും വിശാലിനൊപ്പം പുതിയ സിനിമകള്‍ നിർമ്മിക്കുകയാണെങ്കില്‍ തന്നെ ആ ചിത്രത്തിന്റെ നിർമ്മാതാക്കളും, സാങ്കേതിക വിദഗ്ധരും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാൻ എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറല്‍ കമ്മിറ്റിയില്‍ പ്രമേയം പാസാക്കുകയും, അത് പ്രസ്താവനയായി ഇറക്കുകയും ചെയ്തിട്ടുണ്ട്.