Read Time:1 Minute, 19 Second
ചെന്നൈ : വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഇസ്തിരിപ്പെട്ടിവെച്ചു പൊള്ളലേൽപ്പിച്ചു കടന്നുകളഞ്ഞ യുവാവിനെ തേടി ചെന്നൈ സിറ്റി പോലീസ്.
ചെന്നൈ പുരുഷവാക്കത്ത് താമസിക്കുന്ന ഹാലിദാണ് ഭാര്യ നസിയയെ പൊള്ളലേൽപ്പിച്ചത്.
രാത്രിയിൽ ഉറങ്ങുന്നതിനിടെയാണ് നസിയയുടെ ശരീരത്തിൽ ചൂടാക്കിയ തേപ്പുപെട്ടി വെച്ചത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇയാളുടെപേരിൽ കേസെടുത്ത പോലീസ് തിരച്ചിൽ ഊർജിതപ്പെടുത്തി.
സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരായ ഹാലിദും നസിയയും ആറുവർഷം മുൻപാണ് പ്രണയിച്ചു വിവാഹിതരായത്.
എന്നാൽ, ഹാലിദ് ലഹരിക്കടിമയായതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായി.
ഇതോടെയാണ് നസിയ വിവാഹമോചനം ആവശ്യപ്പെട്ടത്.
പിന്നീട് കഴിഞ്ഞദിവസം നസിയ ഉറങ്ങിക്കിടക്കുമ്പോൾ പൊള്ളലേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.