ചെന്നൈ : ടാറ്റാ മോട്ടോഴ്സിന്റെ ജാഗ്വർ ലാൻഡ് റോവർ വാഹനനിർമാണപ്ലാന്റിന് തമിഴ്‌നാട്ടിൽ സൗകര്യമൊരുങ്ങുന്നു.
ഇതോടെ പ്രീമിയം വാഹനങ്ങൾ പൂർണമായും നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമായി ഇതുമാറും.
തമിഴ്നാട് സർക്കാരുമായി സഹകരിച്ച് ജാഗ്വർ ലാൻഡ് റോവർ നിർമാണപ്ലാന്റിനായി റാണിപ്പെട്ട് ജില്ലയിലെ പണപാക്കത്തിനുസമീപം 400 ഏക്കറിലധികം ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
വരുന്ന സെപ്റ്റംബറിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തറക്കല്ലിടും. 2025 അവസാനമോ 2026 ആദ്യമോ ടാറ്റാ മോട്ടോഴ്സ്-ജാഗ്വർ ലാൻഡ് റോവർ പ്ലാന്റ് പൂർണമായി പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെന്നൈ, എന്നൂർ തുറമുഖങ്ങൾക്കുസമീപമായാണ് പ്ലാന്റ് എന്നതിനാൽ വാഹനങ്ങളുടെ കയറ്റിയയ്ക്കൽ കൂടുതൽ എളുപ്പമാകും.
വാഹനഘടകങ്ങളുമായി ബന്ധപ്പെട്ട് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ എന്നിവയുമായി ടാറ്റാ മോട്ടോഴ്സ് സഹായംതേടും.
പ്ലാന്റിൽ ജാഗ്വർ ലാൻഡ് റോവർ ഇലക്ട്രിക് വാഹനങ്ങൾ മാത്രമായിരിക്കും നിർമിക്കുകയെന്ന് കമ്പനി അധികൃതർ സൂചന നൽകി.