Read Time:1 Minute, 12 Second
ചെന്നൈ : വയനാട്ടിലെ ഉരുൾപൊട്ടലിനെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനും വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും കേരളത്തിന് തമിഴ്നാട് കൂടുതൽസഹായം നൽകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
കൊളത്തൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രകൃതിദുരന്തത്തിൽനിന്ന് കരകയറാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്.
ദുരിതാശ്വാസ പ്രവർത്തനത്തിന് കൈത്താങ്ങായി പ്രവർത്തിക്കാൻ തമിഴ്നാട്ടിൽനിന്ന് രണ്ട് ഐ.ഐ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.