Read Time:42 Second
ചെന്നൈ : മുൻമുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധിയുടെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച ചെന്നൈയിൽ ഡി.എം.കെ.യുടെ നേതൃത്വത്തിൽ സമാധാനറാലി നടത്തും.
രാവിലെ ഏഴിന് ഓമന്തുരാർ സർക്കാർ ആശുപത്രിക്കുസമീപത്തെ കരുണാനിധി പ്രതിമയ്ക്കുസമീപത്തുനിന്നാരംഭിക്കുന്ന റാലി മറീന ബീച്ചിലെ കരുണാനിധി സമാധിയിൽ സമാപിക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വംനൽകും.