Read Time:1 Minute, 6 Second
ചെന്നൈ : ചാനൽ അഭിമുഖത്തിനിടെ ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് തമിഴ് നടൻ പ്രശാന്തിന് ചെന്നൈ ട്രാഫിക് പോലീസ് പിഴ ശിക്ഷ വിധിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന ചാനൽ അവതാരകയ്ക്കും പിഴയുണ്ട്.
പ്രശാന്തിന്റെ പുതിയ സിനിമയായ അന്ധകന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് അഭിമുഖം. ബൈക്കിൽ സഞ്ചരിച്ചുള്ള അഭിമുഖത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ട്രാഫിക് പോലീസ് രംഗത്തുവന്നതും 2,000 രൂപ വീതം പിഴയിട്ടതും.
ഇതിന്റെ വിവരങ്ങൾ പോലീസുതന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ശ്രീരാം രാഘവന്റെ ഹിന്ദി ചിത്രം അന്ധാധുനിന്റെ റീമേയ്ക്കാണ് അന്ധകൻ. പ്രശാന്തിന്റെ അച്ഛൻ ത്യാഗരാജനാണ് സംവിധാനം.