ചെന്നൈ: നീലഗിരിയും തിരുവണ്ണാമലയും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്ടിലേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗത്തിലുള്ള മാറ്റത്തെ തുടർന്ന് ഇന്ന് (ആഗസ്ത് 4) മുതൽ എട്ടാം തീയതി വരെ ചിലയിടങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് ഇത് സംബന്ധിച്ച് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നീലഗിരി, കോയമ്പത്തൂർ ജില്ലയിലെ മലയോര മേഖലകളിലും തിരുവണ്ണാമലൈ, ചെങ്കൽപട്ട്, വില്ലുപുരം ജില്ലകളിലും ഇന്ന് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നീലഗിരി, ഈറോഡ് ജില്ലകളിലും കോയമ്പത്തൂരിലെ മലയോര മേഖലകളിലും നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.