ജനസമ്പർക്ക പരിപാടിയിൽ വ്യത്യസ്ത നിവേദനം

0 0
Read Time:1 Minute, 56 Second

ചെന്നൈ : വീടിനടുത്ത് തന്നെ മദ്യവിൽപ്പനശാല ആരംഭിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയിൽ നിവേദനം.

മൈലാടുതുറൈ ജില്ലയിലെ മൂവല്ലൂരിൽ ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിഗണിക്കാൻ നടത്തിയ പരിപാടിയിലാണ് പ്രദേശവാസിയായ കുമരഗുരുവരൻ നിവേദനംനൽകിയത്.

സ്വന്തം പഞ്ചായത്തിൽ ടാസ്മാക്കിന്റെ മദ്യവിൽപ്പനശാലയില്ലാത്തതിനാൽ ഈ ഗ്രാമത്തിലുള്ള ഒട്ടേറെപ്പേർ ബുദ്ധിമുട്ടുന്നുവെന്നാണ് ഇയാൾ പറയുന്നത്.

‘മക്കളുടൻ മുതൽവർ’ (ജനങ്ങൾക്ക് ഒപ്പം മുഖ്യമന്ത്രി) എന്ന പേരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരംഭിച്ച ജനസമ്പർക്ക പരിപാടി സംസ്ഥാനത്ത് ഉടനീളം നടത്തുന്നുണ്ട്.

ചിലപരിപാടികളിൽ മുഖ്യമന്ത്രിയും പങ്കെടുക്കാറുണ്ട്. ഇതിനകം തന്നെ ഒട്ടേറെ ഇടങ്ങളിൽ ക്യാമ്പ് നടത്തിയെങ്കിലും ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചുള്ള നിവേദനം ആദ്യമാണ്.

അടുത്ത പഞ്ചായത്തിലുള്ള മദ്യക്കടയിൽ തങ്ങളെ അവഗണിക്കുന്നുവെന്നും വില കൂടുതൽ വാങ്ങുന്നുവെന്നും കുമരഗുരുവരൻ ആരോപിക്കുന്നു.

കാവേരി നദിയുടെ തീരത്തായിട്ടാണ് ഇൗ ടാസ്മാക്ക് മദ്യക്കട പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് മദ്യപിച്ചതിനുശേഷം നദിയിൽ വീണുമരിച്ച സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts