ജയറാമിന്റെ മകൾ മാളവിക ജയറാം പ്രണയത്തിലാണെന്നാണ് സോഷ്യൽമീഡിയയുടെ പുതിയ കണ്ടെത്തൽ.
കഴിഞ്ഞ ദിവസങ്ങളിൽ മാളവിക പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഇതിന് ആധാരം.
അതിനിടെയാണ് പുതിയൊരു പോസ്റ്റുമായി മാളവിക എത്തുന്നത്.
നേരത്തെ രണ്ട് കൈകൾ ചേർത്തുവച്ചൊരു ചിത്രമാണ് പങ്കുവച്ചതെങ്കിൽ പുതിയ ചിത്രത്തിൽ മുഖം മറഞ്ഞിരിക്കുന്ന യുവാവിനൊപ്പം ചേർന്നു നിൽക്കുന്ന മാളവികയെയാണ് പുതിയ ചിത്രത്തിൽ കാണാനാകുന്നത്.
ജയറാമിനും പാർവതിക്കും കാളിദാസിനും കാളിദാസിന്റെ ഗേൾഫ്രണ്ടായ തരിണിക്കുമൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് മാളവിക.
അവധിക്കാല യാത്രയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും മാളവിക പങ്കുവയ്ക്കുന്നുണ്ട്.
കൂട്ടത്തിൽ ഒരു ചിത്രത്തിൽ മുഖം മറഞ്ഞിരിക്കുന്ന ഒരു യുവാവിനെയും കാണാം.
മുഖം മറഞ്ഞിരിക്കുന്നത് മാളവികയുടെ കാമുകൻ ആണെന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റ്കൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഈ പോസ്റ്റിന് താഴെ സഹോദരൻ കാളിദാസ് പങ്കുവച്ച കമന്റും ‘പ്രണയവാർത്തകൾക്കു’ ചൂടുകൂട്ടി.
‘അളിയാ’ എന്നാണ് കാളിദാസിന്റെ കമന്റ്. ഇതോടൊപ്പം ഹൃദയത്തിന്റെ സ്മൈലിയും ചേർത്തിട്ടുണ്ട്.
കാളിദാസിന്റെ പ്രണയിനി തരിണിയും ഹൃദയത്തിന്റെ സ്മൈലികൾ പങ്കുവെച്ചിട്ടുണ്ട്.
ഈ താര കുടുംബത്തിൽ ഉടനൊരു വിവാഹം ഉണ്ടാകുമെന്നാണ് ആരാധകരും അടക്കം പറയുന്നത്.