Read Time:1 Minute, 3 Second
ചെന്നൈ : ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട വന്ദേഭാരതിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഇതേത്തുടർന്ന് തീവണ്ടിയിൽ പുക പടർന്നതോടെ യാത്രക്കാർ ഭീതിയിലായി.
സി11 കോച്ചിലെ യാത്രക്കാരനായ കുഷ്നാഥ്കറിന്റെ ഫോണാണ് തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിൽ വെച്ചു പൊട്ടിത്തെറിച്ചത്.
തുടർന്ന് തീവണ്ടി 35 മിനിറ്റ് നിർത്തിയിട്ടു. തീവണ്ടിയുടെ സ്വയം പ്രവർത്തിത കതകുകൾ തുറന്നിട്ട് പുകയൊഴിവാക്കി.
ജോലാർപ്പേട്ട റെയിൽവേ പോലീസെത്തി അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതരും അറിയിച്ചു.