Read Time:44 Second
ബെംഗളുരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ ചന്നപട്ടണയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.
ബെംഗളുരു സ്വദേശികളായ രേണുക,മഞ്ജുളമ്മ, സുധീർ എന്നിവരാണ് മരിച്ചത്.
മൈസൂരുവിൽ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് എതിർ ദിശയിൽ നിന്നുള്ള മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.