Read Time:1 Minute, 5 Second
ബെംഗളുരു: തക്കാളി വില കിലോയ്ക്ക് 10 രൂപയിലേക്ക് ഇടിഞ്ഞതോടെ ദുരിതത്തിലായി കർഷകർ.
രണ്ട് മാസം മുൻപ് കിലോയ്ക്ക് 200 രൂപ കടന്ന തക്കാളി വിലയാണ് കൂപ്പുകുത്തിയത്.
കഴിഞ്ഞ ദിവസം കോലാർ എപിഎംസി മാർക്കറ്റിൽ 15 കിലോയുടെ ഒരു പെട്ടി തക്കാളി 45 രൂപയ്ക്കാണ് വിറ്റു പോയത്.
തക്കാളിക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഹോർട്ടികൾചർ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോലാർ ചിക്കബെല്ലാപുര, മണ്ഡ്യ, തുമുക്കുരു ജില്ലകളിലായി 32323 ഹെക്ടറിലാണ് സംസ്ഥാനത്ത് തക്കാളി കൃഷി ഉള്ളത്.
തക്കാളി കേടുകൂടാതെ കൂടുതൽ ദിവസം വയ്ക്കാൻ കഴിയുന്ന ശീതീകരണ സംഭരണികൾ വേണമെന്ന കർഷകരുടെ ആവശ്യവും ഫലം കണ്ടില്ല.