Read Time:50 Second
ചെന്നൈ : കൊത്തഗുഡം, ഖമമം ജില്ലകളിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഭദ്രാചലം ടൗണിൽ വെള്ളംകയറി. കൊത്തഗുഡം കൽക്കരി ഖനികളിൽ ഉത്പാദനംനിലച്ചു.
ഗോദാവരിനദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഭദ്രാചലം ക്ഷേത്രനഗരിയിൽ വെള്ളം കയറി. റോഡുകളും അന്നദാന മണ്ഡപവും മുങ്ങി. വെള്ളക്കെട്ടുള്ളതിനാൽ ജനം വലഞ്ഞു.
ക്ഷേത്രനഗരിയിൽനിന്ന് ഗോദാവരി നദിയിലേക്ക് വെള്ളം പമ്പുചെയ്തുമാറ്റാൻ മന്ത്രി തുമ്മല നാഗേശ്വര റാവു നിർദേശിച്ചു. തുടർന്ന് വെള്ളം നദിയിലേക്ക് മാറ്റി.