Read Time:1 Minute, 13 Second
അടിപിടിക്കിടെ തിരുവല്ലയില്‍ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
മൂന്ന് ദിവസം മുന്‍പാണ് പ്രതി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പോലീസ് അന്വേഷിക്കുന്ന സുബിൻ അലക്സാണ്ടർ (28).
ബാർ പരിസരത്ത് നടന്ന അടിപിടിക്കിടെയാണ് അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം സുബിന് കടിച്ചുമുറിച്ചത്. പോലീസ് എത്തി സുബിനെ ഉടൻ കസ്റ്റഡിയിൽ എടുത്തു.
എന്നാല്‍ സ്റ്റേഷനില്‍ നിന്നും സുബിന് മുങ്ങുകയായിരുന്നു.
സുബിന്റെ രക്ഷപ്പെടലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി വരും.
സംഭവം നടക്കുന്ന സമയം സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് കുടുങ്ങാന്‍ പോകുന്നത്.