Read Time:33 Second
ചെന്നൈ : റോഡിൽ അലഞ്ഞുതിരിയുന്ന പശുവുമായി കൂട്ടിയിടിച്ചുവീണ ബൈക്ക് യാത്രക്കാരൻ ലോറികയറി മരിച്ചു.
താംബരത്തെ സോമങ്കളത്താണ് സംഭവം. കടലൂർ സ്വദേശി ധർമദുരൈയാണ് (30) മരിച്ചത്.
കുന്നത്തൂർ-ശ്രീപെരുംപുദൂർ പാതയിൽ പോവുകയായിരുന്ന ബൈക്കിനു മുന്നിലേക്ക് പെട്ടെന്ന് പശു കയറിവരുകയായിരുന്നു.