0
0
Read Time:1 Minute, 27 Second
ചെന്നൈ : ചൂളൈമേടിനും വിരുഗംപാക്കത്തിനുമിടയിലുള്ള കനാലിന്കുറുകെ തുരങ്കപ്പാത നിർമിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
ഇതിനായി 1.60 കോടി വകയിരുത്തി. വിരുഗംപാക്കം കനാലിന് സമീപമുള്ള റെയിൽവേ കോളനിയെയും മാതാകോളനിയും ബന്ധിച്ചാണ് തുരങ്കപ്പാത നിർമിക്കുക.
ഇരുചക്ര, മൂന്ന് ചക്രവാഹനങ്ങൾക്ക് സുഗമമായി പോകാൻ കഴിയും. കാൽനട യാത്രക്കാർക്കായി ഇരുഭാഗത്തുമായി പ്രത്യേക സ്ഥലമുണ്ടാകും.
അമ്പത്തൂരിൽ വാർഡ് 81-നെയും വാർഡ് 85-നെയും ബന്ധിപ്പിച്ചുകൊണ്ട് 11.40 കോടി ചെലവിൽ റോഡ് അടിപ്പാത നിർമിക്കും.
ഗിണ്ടിപ്പാലം മുതൽ ചക്രപാണി ജങ്ഷൻ വരെ റേസ് ക്രോസ് വഴിയുള്ള റോഡ് നവീകരിക്കാൻ 20.75 കോടി രൂപ അനുവദിച്ചു. റോഡ് വളവ് തിരിവ് നികത്തിയാണ് നവീകരിക്കുക.
ബസന്ത് കടൽക്കരയിൽ ഭിന്നശേഷിക്കാർക്കായി 1.61 കോടി രൂപ ചെലവിൽ നടപ്പാത നിർമിക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.