0
0
Read Time:46 Second
ചെന്നൈ : മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവും മുൻമന്ത്രിയുമായ സി.വി. ഷൺമുഖത്തിന് എതിരേ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
2022-ൽ വിഴുപുരത്ത് നടന്ന പൊതുസമ്മേളനത്തിനിടെ നടത്തിയ പരാമർശമായിരുന്നു കേസിനടിസ്ഥാനം.
ഇതിന്റെ പേരിൽ ദിണ്ടിവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരേ ഷൺമുഖം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.