ഷിരൂർ: അർജുനായി ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ജുന്റെ വാഹനത്തിന്റെ ജാക്കിയാണ് ഇന്നലെ കണ്ടെത്തിയത്. റോഡില്‍ നിന്ന് 100 അടി ദൂരെ നിന്നാണ് ജാക്കി ലഭിച്ചത്.
40 അടി താഴ്ചയിലായിരുന്നു ജാക്കി ഉണ്ടായിരുന്നത്. ലോറിയുണ്ടെങ്കില്‍ ഇന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും. തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കിയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
പുഴയിലെ തിരച്ചില്‍ 10 മണിയോടെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരച്ചില്‍ പ്രധാനമായും രണ്ടിടങ്ങളില്‍ അര്‍ജുനായി പുഴയില്‍ രണ്ടിടങ്ങളില്‍ തിരച്ചില്‍.
നേവിയുടെ സോണാര്‍ പരിശോധനയില്‍ കണ്ടെത്തിയ സ്പോട്ട് 3, സ്പോട്ട് 4 എന്നിവിടങ്ങളിലാണ് പരിശോധന.
പുഴയിലെ മണ്‍കൂനയുടെ താഴെ ഭാഗത്താണ് സ്പോട്ട് 3. പുഴക്കരയില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് ഈ ഭാഗം. സ്പോട്ട് 3യില്‍ നിന്ന് 50 മീറ്ററോളം താഴെയാണ് സ്പോട്ട് 4.