Read Time:1 Minute, 3 Second
ചെന്നൈ: ദേശീയ വനിതാ കമ്മീഷനിൽ നിന്ന് രാജിവെക്കുമെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്പു പ്രഖ്യാപിച്ചു.
ഞങ്ങളുടെ പരമോന്നത പാർട്ടിയായ ബിജെപിയെ പൂർണമായി സേവിക്കുന്നതിന് വേണ്ടിയാണ് ഞാൻ ദേശീയ വനിതാ കമ്മീഷനിൽ നിന്ന് രാജിവെക്കുന്നതെന്നും ഖുശ്ബു വ്യക്തമാക്കി.
ഈ അവസരം നൽകിയ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നട്ട എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി.
എൻ്റെ വിശ്വസ്തതയും വിശ്വാസവും എന്നും ബിജെപിക്കൊപ്പമായിരിക്കും. അഭൂതപൂർവമായ ആവേശത്തോടെ ഇപ്പോഴിതാ ഞാൻ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ് എന്നും ഖുശ്ബു പറഞ്ഞു.