0
0
Read Time:53 Second
ചെന്നൈ : ചെന്നൈയിലെ കോർപ്പറേഷൻ സ്കൂളുകളിൽ പഠിക്കുന്ന 3500 വിദ്യാർഥികൾക്ക് സവീത ഡെന്റൽ കോളേജും എം.കെ. മോഹൻ ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ വിഭാഗവും ദന്തപരിശോധന നടത്തി.
ക്യാമ്പിനൊപ്പം ദന്തശുചീകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്ക്കരണ പരിപാടിയും നടത്തി.
സവീത ഡെന്റൽ കോളേജിലെ ഡോ. എം. ബിപിൻ ഏകോപിപ്പിച്ച ക്യാമ്പ് പന്ത്രണ്ട് സ്കൂളുകൾ പിന്നിട്ട് ഷേണായി നഗറിലുള്ള തിരുവികാ സ്കൂളിൽ സമാപിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പ്രവീൺ കുമാർ മുഖ്യാതിഥിയായി.