Read Time:50 Second
ചെന്നൈ : ശ്രീലങ്കയിൽനിന്ന് മോചിപ്പിക്കപ്പെട്ട 13 തമിഴ് മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി.
സമുദ്രാതിർത്തിലംഘിച്ചെന്ന കുറ്റംചുമത്തി ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്ത തൊഴിലാളികളെയാണ് കഴിഞ്ഞദിവസം മോചിപ്പിച്ചത്.
ശനിയാഴ്ച ചെന്നൈയിലെത്തിയ ഇവരെ ഫിഷറീസ് വകുപ്പ് അധികൃതർ സ്വന്തം സ്ഥലങ്ങളിലെത്തിച്ചു.
ഒരുമാസംമുൻപ് പിടിയിലായ രമേശ്വരത്തുനിന്നുള്ള ഏഴുപേരെയും പുതുക്കോട്ടയിൽനിന്നുള്ള ആറുപേരെയുമാണ് മോചിപ്പിച്ചത്.