Read Time:55 Second
ചെന്നൈ : നഗരത്തിലെ പബ്ബിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നിതിനിടെ കുഴഞ്ഞുവീണു കോളേജ് വിദ്യാർഥി മരിച്ചു.
ശിവഗംഗജില്ലയിലെ കാരക്കുടി സ്വദേശി മുഹമ്മദ് സുഹൈലാണ് (22) മരിച്ചത്.
ചെന്നൈയിൽ എം.ബി.എ. ഒന്നാംവർഷ വിദ്യാർഥിയായ സുഹൈൽ നുങ്കമ്പാക്കത്തുള്ള പബ്ബിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു.
നൃത്തംചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ സുഹൈലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.