ചെന്നൈ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വേണ്ടെന്നുവെച്ചെങ്കിലും ചെന്നൈ മലയാളികൾക്കായി മദിരാശി കേരളസമാജം വിപുലമായ ഓണച്ചന്തയൊരുക്കും.
നേന്ത്രപ്പഴം, വിവിധയിനം ചിപ്‌സുകൾ, ശർക്കരവരട്ടി, അച്ചാറുകൾ, പായസസാമഗ്രികൾ, പച്ചക്കറികൾ, നാടൻ വെളിച്ചെണ്ണ, കുത്താമ്പുള്ളി തുണിത്തരങ്ങൾ തുടങ്ങി ഗുണമേന്മയുള്ള വിഭവങ്ങൾ കേരളത്തിൽനിന്ന് ശേഖരിച്ച് മിതമായവിലയിൽ വിൽപ്പനനടത്തും.
സെപ്റ്റംബർ പത്തുമുതൽ 14 വരെ സമാജം ഹാളിലായിരിക്കും ഓണച്ചന്ത പ്രവർത്തിക്കുക.
ഓണച്ചന്തയുടെ ചെയർമാനായി പ്രീമിയർ ജനാർദനനെയും ജനറൽ കൺവീനറായി എം.കെ.എ. അസീസിനെയും തിരഞ്ഞെടുത്തു.
സംഘാടകസമിതി യോഗത്തിൽ സമാജം പ്രസിഡന്റ് എം. ശിവദാസൻ പിള്ള അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി. അനന്തൻ, കെ.കെ. ശശിധരൻ, കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ, കെ.ആർ. ഗോപകുമാർ, പ്രീമിയർ ജനാർദനൻ, എം.കെ.എ. അസീസ് എന്നിവർ ചന്തയുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.
ഗുണമേന്മയേറിയ സാധനങ്ങൾ ശേഖരിക്കുന്നതിന് കെ.ആർ. ഗോപകുമാർ, കെ. രമേശ്, കെ.കെ. ശശിധരൻ എന്നിവരെ ചുമതലപ്പെടുത്തി. ഓണച്ചന്തയിലെ വിവിധ സ്റ്റാളുകൾക്ക് ആർ.കെ. ശ്രീധരൻ, സനൽകുമാർ, ഉണ്ണികൃഷ്ണൻ പുറമേരി, സുദർശൻ, എം. മുരളീധരൻ, വി. മോഹനൻ, പി.കെ. മാധവൻ, എ. പ്രമോദ്, എം.കെ. രാജപ്പൻ, എസ്. പ്രമോദ്, ജി. പൊന്നപ്പൻ, സുകുമാർ, ഉഷ വേലായുധൻ, ടി.കെ. കരുണാകരൻ, കെ. രമേശ്, കെ.വി. ശശിധരൻ, കെ.ഡി. ജോഷി, മുരളി, സുനിൽ, വി.സി. ശിവദാസ്, എന്നിവർ നേതൃത്വംനൽകുമെന്ന് പ്രസിഡന്റ് എം. ശിവദാസൻ പിള്ളയും ജനറൽ സെക്രട്ടറി ടി. അനന്തനും അറിയിച്ചു.