പാരിസിലെ ‘വെള്ളി ദൂര’വും മറികടന്ന് നീരജ് ചോപ്ര; സീസണിലെ ‘ബെസ്റ്റ് ത്രോ’,

0 0
Read Time:2 Minute, 25 Second

ലുസെയ്ൻ: ഒളിംപിക്സിലെ രണ്ടാം മെഡലിന്റെ തിളക്കവുമായി എത്തിയ നീരജ് ചോപ്രയ്‌ക്ക്, സ്വിറ്റ്സർലൻ‍ഡിലെ ലുസെയ്നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം. ഇന്ത്യയുടെ വിജയപ്രതീക്ഷയുമായി ലുസെയ്നിൽ ഇറങ്ങിയ നീരജ് ചോപ്ര അവസാന ശ്രമത്തിൽ ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.

90.61 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡ താരം ആൻഡേഴ്സൻ പീറ്റേഴ്സ് മീറ്റ് റെക്കോർഡോടെ ഒന്നാം സ്ഥാനം നേടി. ജർമൻ താരം ജൂലിയൻ വെബർ 87.08 മീറ്ററോടെ മൂന്നാം സ്ഥാനത്തെത്തി. ലുസെയ്‌നിൽ സീസണിലെ മികച്ച ദൂരം കുറിച്ചെങ്കിലും, 90 മീറ്റർ എന്നത് നീരജിന് എത്തിപ്പിടിക്കാനാത്ത സ്വപ്ന ദൂരമായി അവശേഷിക്കുന്നു.

പാരിസിൽ സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീം, വെള്ളി നേടിയ നീരജ് ചോപ്ര എന്നിവർക്കു പിന്നിൽ മൂന്നാമനായിരുന്നു ഇവിടെ ഒന്നാം സ്ഥാനം നേടിയ ആൻഡേഴ്സൻ. അർഷാദ് നദീം ഇവിടെ മത്സരിച്ചിരുന്നില്ല.‌ എന്നാൽ പാരിസിലെ ആദ്യ 6 സ്ഥാനക്കാരിൽ മറ്റെല്ലാവരും മത്സരത്തിനുണ്ടായിരുന്നു.

ജാവലിൻത്രോയിലെ ഡയമണ്ട് ലീഗ് ചാംപ്യൻപട്ടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ നീരജ്, സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിനു യോഗ്യത നേടി. സെപ്റ്റംബർ 14ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാംപ്യനാകുക. 2022 സീസണിൽ ഡയമണ്ട് ലീഗ് ചാംപ്യനായിരുന്ന നീരജ് കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts