Read Time:1 Minute, 9 Second
ചെന്നൈ : നഗരത്തിൽ നടന്ന രാത്രികാല കാറോട്ട മത്സരത്തിനുള്ള സുരക്ഷാ ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പോലീസ് അസി.കമ്മിഷണർ മരിച്ചു.
ചെന്നൈ സിറ്റി പോലീസിലെ ശിവകുമാറാണ് മരിച്ചത്.
ജോലിക്കിടെ നെഞ്ചുവേദനയുണ്ടായ ശിവകുമാറിനെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് മൺറോ പ്രതിമയ്ക്ക് സമീപം സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അദ്ദേഹം നിലത്തുവീഴുകയായിരുന്നു
മുഖ്യമന്ത്രി സ്റ്റാലിൻ ശനിയാഴ്ച അദ്ദേഹത്തിൻ്റെ കുടുംബത്തെ അനുശോചനം രേഖപ്പെടുത്തുകയും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.