വയനാടിന്‍റെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കണം, വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്തിക്കണം: രാഹുൽ ഗാന്ധി

0 0
Read Time:2 Minute, 19 Second

വയനാട്ടിലെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലും കുറിപ്പിലുമാണ് അദ്ദേഹം വയനാടിന്‍റെ ടൂറിസം മേഖലക്കായി സംസാരിക്കുന്നത്.

മഴ മാറിക്കഴിഞ്ഞാൽ വയനാട്ടിലെ വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാനും വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്താൻ പ്രേരിപ്പിക്കാനും കൂട്ടായ ശ്രമം നടത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

രാഹുലിന്‍റെ കുറിപ്പ്:

ഉരുൾ ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് വയനാട് കരകയറുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും, എല്ലാ സമുദായങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ആളുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒത്തുചേരുന്നത് സന്തോഷകരമാണ്.

വയനാട്ടിലെ ജനങ്ങൾക്ക് ഏറെ സഹായകമാകുന്ന ഒരു സുപ്രധാന കാര്യമുണ്ട് -ടൂറിസം. മഴ മാറിക്കഴിഞ്ഞാൽ, വയനാട്ടിലെ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കാനും വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്താൻ പ്രേരിപ്പിക്കാനും കൂട്ടായ ശ്രമം നടത്തേണ്ടത് അത്യാവശ്യമാണ്.

വയനാട്ടിലെ ഒരു പ്രദേശത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്, വയനാട്ടിൽ മുഴുവനായല്ല. ഇപ്പോഴും വയനാട് അതിമനോഹരമായ സ്ഥലം തന്നെയാണ്.

ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ വയനാട് അതിന്‍റെ എല്ലാ പ്രകൃതി മനോഹാരിതയോടെയും സ്വാഗതം ചെയ്യാൻ ഉടൻ തയാറാകും.

നേരത്തെ ചെയ്തതുപോലെ, മനോഹരമായ വയനാട്ടിലെ നമ്മുടെ സഹോദരങ്ങൾക്ക് പിന്തുണ നൽകാൻ നമുക്ക് ഒരിക്കൽ കൂടി ഒത്തുചേരാം.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts