Read Time:46 Second
ചെന്നൈ : ഒന്നരമാസംകൊണ്ട് തമിഴ്‌നാട്ടിൽ ഒരുകോടി അംഗങ്ങളെ ചേർക്കാൻ ബി.ജെ.പി പദ്ധതി തയ്യാറാക്കി.
ഒരു പോളിങ് ബൂത്തിൽ 200 അംഗങ്ങളെ ചേർക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം.
സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ അസാന്നിധ്യത്തിൽ പാർട്ടിയെ നയിക്കാൻ നിയുക്തരായ ആറംഗസമിതിയാണ് തീവ്ര അംഗത്വവിതരണത്തിന് പദ്ധതി തയ്യാറാക്കിയത്.
ഒക്ടോബർ 15-ഓടെ ഒരുകോടി അംഗങ്ങളെ ചേർക്കാനാണ് ഉദ്ദേശിക്കുന്നത്. സമിതി കൺവീനർ എച്ച്. രാജ പറഞ്ഞു.