Read Time:1 Minute, 6 Second
ചെന്നൈ : റെയിൽവേ സ്റ്റേഷനിൽ സിനിമാചിത്രീകരണം കാണുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
ആമ്പൂർ ആസാദ് നഗറിലെ മസ്താജ് അഹമ്മദാണ് (22) മരിച്ചത്.
ആമ്പൂർ റെയിൽവേ സ്റ്റേഷനിൽ വിജയ് സേതുപതി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണമായിരുന്നു നടന്നത്.
മസ്താജ് അഹമ്മദും കൂട്ടുകാരും 100-ഓളം സിനിമാപ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മസ്താജ് അഹമ്മദിനെ ഉടൻ ആമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണവിഭാഗത്തിൽ ചികിത്സനൽകിയിയെങ്കിലും രാവിലെ മരിച്ചു.
ജോലാർപ്പേട്ട റെയിൽവേ പോലീസ് കേസ് രജിസ്റ്റർചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.