Read Time:1 Minute, 7 Second
ചെന്നൈ : മധുരയിൽ വനിതാഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് അധ്യാപികമാർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ റഫ്രിജറേറ്ററിലെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
മധുരമീനാക്ഷി ക്ഷേത്രത്തിനുസമീപം പെരിയാർ ബസ് സ്റ്റാൻഡിനോടുചേർന്ന് അനധികൃതമായി പ്രവർത്തിക്കുകയായിരുന്ന വിശാഖ വിമൻസ് ഹോസ്റ്റലിലാണ് തീപ്പിടിത്തമുണ്ടായത്.
അടുത്തുള്ള സർക്കാർ സ്കൂളിൽ അധ്യാപികയായ പരിമള സുന്ദരി (50), സ്വകാര്യ കാറ്ററിങ് കോളേജിൽ പഠിപ്പിക്കുന്ന ശരണ്യ (22) എന്നിവരാണ് മരിച്ചത്. പുകനിറഞ്ഞ് ശ്വാസം മുട്ടിയായിരുന്നൂ ഇരുവരുടെയും മരണം.