ചെന്നൈ സെൻട്രലിൽനിന്ന് 14-ന് രാത്രി 11.50-ന് പുറപ്പെടുന്ന വണ്ടി(06163) ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 3.45-ന് തിരിക്കുന്ന വണ്ടി(06164) പിറ്റേന്ന് രാവിലെ 7.55-ന് ചെന്നൈ സെൻട്രലിലെത്തും. ഒരു എ.സി. ത്രി ടിയർ എ.സി, ആറ് സ്ലീപ്പർ ക്ലാസ്, 12 ജനറൽ കോച്ചുകൾ എന്നിവയുണ്ട്.
കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
എഗ്മോർ- കൊച്ചുവേളി പ്രത്യേക എ.സി. വണ്ടി
ചെന്നൈ എഗ്മോറിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 3.15-ന് പുറപ്പെടുന്ന വണ്ടി (06160) പിറ്റേന്ന് രാവിലെ 8.30-ന് കൊച്ചുവേളിയിലെത്തും.
14 എ.സി. ത്രി ടിയർ ഇക്കോണമി കോച്ചുകളും ഭിന്നശേഷിക്കാർക്കുള്ള ഒരു സെക്കൻഡ് ക്ലാസ് കോച്ചും ഉണ്ടാകും.
പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.