ചെന്നൈ : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴുവരെ ചെന്നൈ ബീച്ച് മുതൽ താംബരംവരെ സബർബൻ തീവണ്ടി സർവീസ് നടത്തില്ല. പകരം ചെന്നൈ ബീച്ചിൽ നന്ന് പല്ലാവരത്തേക്കും തിരിച്ചുമായി 32 പ്രത്യേക സബർബൻ തീവണ്ടികൾ സർവീസ് നടത്തും.
ചെന്നൈ ബീച്ചിൽനിന്ന് ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുമാൽപ്പൂർ, ആർക്കോണം എന്നിവിടങ്ങളിലേക്കുള്ള സബർബൻ തീവണ്ടികൾ ഞായറാഴ്ചത്തെ സമയക്രമ പ്രകാരം സർവീസ് നടത്തുമെന്ന് റെയിൽവേ ചെന്നൈ ഡിവിഷൻ അധികൃതർ അറിയിച്ചു.
ചെന്നൈ ബീച്ചിൽനിന്ന് രാവിലെ 8.35,9.38, 10.10, 10.40,11.20,12.00, 1.05, 1.30,2.30,3.10,3.45, 4.10,4.30,4.50,5.10, 5.50 പല്ലാവരത്തേക്ക് പ്രത്യേക തീവണ്ടികൾ ഓടിക്കും. പല്ലാവരത്ത് നിന്ന് 9.35,10.35,11.05,11.35,12.10,12.55,1.55,2.25,3.20,4.00,4.40,5.05,5.20,5.40, 6.05,6.40 എന്നീ സമയങ്ങളിൽ ചെന്നൈ ബീച്ചിലേക്കും പ്രത്യേകവണ്ടികൾ സർവീസ് നടത്തും.