Read Time:57 Second
ചെന്നൈ : മഴ വിട്ടുനിന്നതോടെ സംസ്ഥാനത്ത് ശക്തമായ ചൂട് അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ സെപ്റ്റംബർ മാസത്തിൽ അനുഭവപ്പെടുന്ന കൂടിയചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
ചെന്നൈ മീനാബാക്കത്തിൽ 41 ഡിഗ്രി ചൂടും മധുരയിൽ 40 ഡിഗ്രി ചൂടും ചെന്നൈ നുങ്കമ്പാക്കത്തിൽ 38.2 ഡിഗ്രി ചൂടും അനുഭവപ്പെട്ടു. നാഗപട്ടണത്തും മഹാബലിപുരത്തും 39 ഡിഗ്രി ചൂടും രാമനാഥപുരം, കടലൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രി ചൂടും അനുഭവപ്പെട്ടു.
വരുംദിവസങ്ങളും ചൂടു കൂടിയതോതിൽ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽനിന്ന് അറിയിച്ചു.