Read Time:1 Minute, 13 Second
ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് ജന്മദിനം ആഘോഷിക്കുന്ന സന്ദർശകർക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നു.
ജന്മദിനം ആഘോഷിക്കുന്ന വ്യക്തികൾക്ക് അവരുടെ ജന്മദിനത്തിലോ, ജന്മദിനത്തിന് 5 ദിവസം മുൻപോ 5 ദിവസത്തിനു ശേഷമോ ഉള്ള ദിവസങ്ങളിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ വണ്ടർലായിലേക്കുള്ള “സൗജന്യ പാർക്ക് എൻട്രി ടിക്കറ്റ്” ലഭിക്കും.
വണ്ടർലായുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ പാർക്കുകളിലും ഈ ഓഫർ ലഭ്യമാണ്.
സൗജന്യ പ്രവേശനത്തിനു പുറമെ ജന്മദിനം ബന്ധുമിത്രാദികൾക്കൊപ്പം ആഘോഷിക്കാനുള്ള സൗകര്യവും വണ്ടർല ഒരുക്കിയിട്ടുണ്ട് . ഇതിനായി സന്ദർശകരുടെ ആവശ്യാനുസരണം പ്രത്യേക പരിപാടികൾ അടക്കമുള്ള പാക്കേജുകൾ ഓൺലൈനിൽ ലഭ്യമാണ്.