Read Time:58 Second
ബെംഗളൂരു: ബിദറില്‍ കന്നുകാലി കച്ചവടക്കാര്‍ക്കു നേരെ ആക്രമണം.
ടെംപോ വാനില്‍ 10 പശുക്കളുമായി പോവുകയായിരുന്ന കന്നുകാലി വ്യാപാരികളെയാണ് മര്‍ദ്ദിച്ചത്.
പശുക്കളെ അനധികൃതമായി അറവുശാലയിലേക്ക് കൊണ്ടുപോവുകയാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ടെംപോ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.
പോലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
സംഘര്‍ഷത്തില്‍ ടെംപോ ഡ്രൈവര്‍ മുജീബ്, അബ്ദുല്‍ സലിം, ശ്രീരാമ സേന പ്രവര്‍ത്തകരായ ബസവകുമാര്‍ ചൗക്കനപ്പള്ളി, വിശാല്‍, പ്രേമ റാത്തോഡ് എന്നിവർക്കാണ് പരിക്കേറ്റത്.