Read Time:46 Second
ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്‌സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം.
സെൽഫോൺ നിർമ്മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്, ജീവനക്കാരെ പരിസരത്ത് നിന്ന് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ട്.
കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാൻ അഗ്‌നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.