Read Time:1 Minute, 27 Second
മുംബൈ: വാഹനാപകടത്തില്‍ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് പരിക്ക്. കഴുത്തിന് പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇറാനി കപ്പ് ടൂര്‍ണമെന്റില്‍ കളിക്കാനായി കാൺപൂരിൽ നിന്നും ലഖ്നൗവിലേക്ക് യാത്ര ചെയ്യവെയായിരുന്നു റോഡപകടം സംഭവിച്ചത്.
പിതാവ് നൗഷാദ് ഖാനും മുഷീറിനൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. . താരത്തിന് കഴുത്തിന് പരിക്കേറ്റെന്നും മുഷീര്‍ ഖാന് മൂന്നുമാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ ചികിത്സക്കായി മുഷീർ മുംബൈയിലേക്ക് മടങ്ങും. ഇന്ത്യൻ താരം സർഫറാസ് ഖാന്‍റെ ഇളയ സഹോദരനാണ് മുഷീർ. ഈയിടെ നടന്ന ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
രഞ്ജി ട്രോഫിയിലെയും ഏതാനും മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിന്റെ ഭാഗമായിരുന്നു മുഷീർ ഖാൻ.