Read Time:1 Minute, 14 Second
ചെന്നൈ: മൂന്ന് വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിയ ‘ലയണ്‍ സഫാരി’ തമിഴ്നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ ഉടന്‍ പുനരാരംഭിക്കും.
കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് വണ്ടല്ലൂരിലെ ലയണ്‍ സഫാരി അടച്ചിട്ടത്.
സന്ദര്‍ശകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ലയൺ സഫാരി തുറക്കാനുള്ള നടപടി. എയര്‍കണ്ടീഷന്‍ ബസില്‍ കയറിയാണ് മൃഗങ്ങളുടെ അടുത്ത് പോവുക.
2021-ല്‍ ഇവിടെയുള്ള നീല, പദ്മനാഥന്‍ എന്നീ സിംഹങ്ങള്‍ കോവിഡ് ബാധിച്ചുചത്തിരുന്നു.
ഇതോടെ രോഗം പടര്‍ന്നതോടെ വീണ്ടും മൂന്നുസിംഹങ്ങള്‍കൂടി ചത്തു. ഇതേത്തുടര്‍ന്ന് മൃഗശാലയിലെ ചിത്രശലഭ ഉദ്യാനം, മത്സ്യ മ്യൂസിയം,കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയും അടച്ചു.
ഇവയില്‍ ചിലത് പിന്നീട് തുറന്നെങ്കിലും ലയണ്‍ സഫാരി അടച്ചിട്ടുതന്നെയിരുന്നു. ഇതു തുറക്കണമെന്ന് ഒട്ടേറെ സന്ദര്‍ശകര്‍ ആവശ്യപ്പെട്ടതോടെയാണ് നടപടി