ബെംഗളുരു : ഉപതെരഞ്ഞെടുപ്പിൽ 3 മണ്ഡലങ്ങളിലും കോൺഗ്രസിന് മിന്നും ജയം.
വൻമൽസരം നടന്ന ചന്നപട്ടണയിൽ എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വമി കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വറിനോട് പരാജയപ്പെട്ടു. 25357 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യോഗേശ്വറിൻ്റെ ജയം. നിഖിൽ 87031 വോട്ടുകൾ നേടി, യോഗേശ്വറിന് 112338 വോട്ടുകൾ ലഭിച്ചു. കുമാരസ്വാമി ലോക്സഭയിലേക്ക് മൽസരിച്ച ജയിച്ചതോടെയാണ് ചന്ന പട്ടണ മണ്ഡലത്തിൽ ഒഴിവ് വന്നത്. സീറ്റ് പ്രതീക്ഷിരുന്ന ബി.ജെ.പി. നേതാവ് യോഗേശ്വർ കോൺഗ്രസിലേക്ക് മാറുകയും അവിടെ മൽസരിക്കുകയുമായിരുന്നു.
മുൻമുഖ്യമന്ത്രി ബന്ധവരാജ് ബൊമ്മയ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന ഷിഗാവ് സീറ്റിൽ മകൻ ഭരത് ബൊമ്മയ് കോൺഗ്രസിലെ യാസീർ അഹമ്മദ് ഖാൻ പഠാനോട് പരാജയപ്പെട്ടു. ഭൂരിപക്ഷം 13448 വോട്ടുകൾ. യാസിറിന് 100857 വോട്ടുകൾ ലഭിച്ചപ്പോൾ ഭരതിന് ലഭിച്ചത് 86960 മാത്രം.
കോൺഗ്രസ് നേതാവ് തുക്കാറാം ലോക സഭയിലേക്ക് ജയിച്ച സന്ദൂർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയും തുക്കാറാമിൻ്റെ ഭാര്യയുമായ ഇ അന്നപൂർണ 9645 വോട്ടിന് ബി.ജെ.പി. എസ്ടി മോർച്ച പ്രസിഡൻ്റ് ബെംഗാരു ഹനുമന്തുവിനെ തോൽപ്പിച്ചു. അന്നപൂർണക്ക് 93606 വോട്ട് ലഭിച്ചപ്പോൾ 83961 വോട്ടുകൾ മാത്രമേ എതിർ സ്ഥാനാർഥിക്ക് ലഭിച്ചുള്ളൂ.