Read Time:1 Minute, 23 Second
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ സുവർണ്ണ ജൂബിലി കഥാ കവിതാ പുരസ്കാരവിജയികളെ പ്രഖ്യാപിച്ചു.
ജോമോൻ ജോസ് തൃപ്പൂണിത്തുറ രചിച്ച അവർ രക്തം കൊണ്ടും മാംസം കൊണ്ടും കളിക്കുന്നു എന്ന കഥക്കാണ് കഥാ പുരസ്കാരം.
സതീശൻ ഒ. പി, കോഴിക്കോട് രചിച്ച സ്വപ്നരാജ്യം എന്ന കവിതക്കാണ് കവിതാ പുരസ്കാരം.
അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും, ഫലകവും ഒക്ടോബർ രണ്ടിന് നാലുമണിക്ക് ജെ. സി. റോഡിലെ എ. ഡി. എ രംഗമന്ദിരത്തിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമാപന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
കഥാകൃത്തുക്കളായ ജേക്കബ് അബ്രഹാം, രമേശൻ മുല്ലശ്ശേരി എന്നിവർ ചേർന്നാണ് മത്സരത്തിന് അയച്ചുകിട്ടിയ രചനകളിൽ നിന്നും കഥാ പുരസ്കാര വിജയിയെ തിരഞ്ഞെടുത്തത്.
കവികളായ ഇന്ദിരാ ബാലൻ, പി. എൻ. ഗോപീകൃഷ്ണൻ എന്നിവർ കവിതാ പുരസ്കാരത്തിന്റെ വിധി നിർണ്ണയം നടത്തി.