ഇലക്ട്രോണിക് സിറ്റി മെട്രോ ലൈൻ, യെല്ലോ ലൈൻ ജനുവരി 6 ന് പ്രവർത്തനം ആരംഭിക്കുമോ ? പ്രചരിക്കുന്ന വാർത്തക്ക് പിന്നിൽ?

0 0
Read Time:1 Minute, 31 Second

ബെംഗളൂരു : നഗരത്തിലെ നല്ലൊരു വിഭാഗം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബൊമ്മ സാന്ദ്ര മുതൽ ആർ. വി. റോഡ് വരെ നീളുന്ന യെല്ലോ ലൈൻ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി.

അതേ സമയം ഇന്ന് (ജനുവരി 6) ന് യെല്ലോ ലൈൻ പ്രവർത്തനം ആരംഭിക്കുമെന്ന് ചില ഓൺലൈൻ വീഡിയകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ ഈ വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണ്. മെട്രോ റെയിൽ പാളങ്ങളും സ്റ്റേഷനുകളും പ്രവർത്തന സജ്ജമായിട്ടുണ്ടെങ്കിലും സമയത്ത് മെട്രോ ട്രെയിനുകൾ ലഭ്യമാകാത്തതാണ് സർവീസ് ആരംഭിക്കുന്നത് വൈകുന്നതിന് കാരണമായിട്ടുള്ളത്.

പശ്ചിമ ബംഗളിലെ ടിറ്റഗർ റെയിൽ ഫാക്ടറിയിൽ നിന്നുള്ള മെട്രോ മെട്രോ ട്രെയിൻ ഇന്ന് ബെംഗളൂരുവിലേക്ക് അയക്കും എന്നവാർത്തയാണ് പല മാധ്യമങ്ങളും തെറ്റായി റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച വാർത്ത താഴെ വായിക്കാം.

നമ്മ മെട്രോ യെല്ലോ ലൈൻ ഉടൻ എത്തും

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts