ബെംഗളൂരു : പൂജ ദീപാവലി ആഘോഷത്തിരക്കിന്റെ ഭാഗമായി അനുവദിച്ച ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ (06083 / 06084 ) ഓടുന്നത് കാലിയായി.
തിരക്കില്ലാത്ത ദിവസങ്ങളിൽ അനുവദിച്ച ട്രെയിനിൽ സ്പെഷ്യൽ ഫെയർ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്.
16 എസി ത്രീ ടയർ കോച്ചുകൾക്കുള്ള ട്രെയിനിൽ 2 സ്ലീപ്പർ കോച്ചുകൾ മാത്രമാണുള്ളത്.
ഒക്ടോബർ 3 നും 10 നും കൊച്ചുവേളിയിൽ നിന്ന് ബയ്യപ്പനഹള്ളിയിലേക്കും.
ഒക്ടോബർ 4 നും 11 നും ബയ്യപ്പനഹള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്കും ഓടുന്ന ട്രെയിനിൽ എ.സി കോച്ചുകളിൽ സീറ്റിൽ പകുതിയിൽ അധികവും കാലിയാണ്.
ഇതെസമയം ആകെയുള്ള 2 സ്ലീപ്പർ കോച്ചിൽ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലും.
നേരെത്തെ ഓണത്തിന് അനുവദിച്ച സ്പെഷ്യൽ ട്രെയിനിന്റെ സമയപട്ടികയിൽ തന്നെയാണ് പുതിയ സ്പെഷ്യൽ ട്രെയിനും ഓടുന്നത്.
ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45 നാണ് ട്രെയിൻ ബയ്യപ്പനഹള്ളി നിന്ന് പുറപ്പെടുന്നത്. ചൊവ്വാഴ്ച്ചകളിൽ വൈകിട്ട് 06.05 ന് കൊച്ചുവേളിയിൽ നിന്നുമാണ് മടക്ക സർവീസ്