ബെംഗളൂരു : കാസിനോകൾ, ഓൺലൈൻ ഗെയിമിംഗ്, റേസ് കോഴ്സുകൾ എന്നിവയിൽ 28 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്തുന്നതിനുള്ള സേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകി.
ഒക്ടോബർ ഒന്നിന് കേന്ദ്രം പുതിയ നികുതി ഘടന നടപ്പാക്കുന്നതിന് മുന്നോടിയായാണ് ഓർഡിനൻസ് പുറത്തിറക്കിയത് .
നിയമസഭാ സമ്മേളനം നടക്കാത്തതിനാലും നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുമ്പ് ചേരാൻ സാധ്യതയില്ലാത്തതിനാലുമാണ് ഓർഡിനൻസ് ഇറക്കിയത്.
ഓൺലൈൻ ഗെയിമുകളുടെ പുതിയ നികുതി വ്യവസ്ഥയിലൂടെ 1500 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, ലോട്ടറി എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന നിലവിലുള്ള നിയമങ്ങളെ ഓർഡിനൻസ് മറികടക്കുന്നില്ല.
വർധിച്ച നികുതി ചുമത്തുന്നത് പ്രവർത്തനങ്ങൾക്ക് നിയമസാധുത നൽകുന്നതല്ലെന്നും അതിൽ പറയുന്നു.