Read Time:58 Second
ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിൽ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
സന്ദർശകരുടെയും വാഹനങ്ങളുടെയും കാരണം ഒരു കിലോമീറ്റർ നീളമുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
സന്ദർശകർ കുന്നിൻ മുകളിൽ എത്തുന്നതിന് മുമ്പ് ഗണ്യമായ ദൂരത്തേക്ക് ഉള്ള ക്യൂ ആണ് നിൽക്കേണ്ടി വന്നത്.
നന്ദി ഹിൽസിലേക്കുള്ള മലയോര റോഡുകൾ നൂറുകണക്കിന് ആളുകളാൽ നിറഞ്ഞിരുന്നു,
അമിതമായ തിരക്ക് കാരണം വാഹനങ്ങൾ നിർത്തി മണിക്കൂറുകളോളമാണ് സഞ്ചാരികൾ റോഡിൽ കാത്തുനിൽക്കാൻ നിർബന്ധിതരായത്.