ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് പോകാനുള്ളവരിൽ ഭൂരിഭാഗവും സ്വകാര്യ ബസുകളിൽ വൻ തുക മുടക്കി ടിക്കറ്റ് റിസർവ് ചെയ്തു എന്ന് ഉറപ്പിച്ചതിന് ശേഷം ദക്ഷിണ കേരളത്തിലേക്ക് 2 സ്പെഷ്യൽ സർവീസുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ.
എസ്.എം.വി.ടി.ബെംഗളൂരു-കൊച്ചുവേളി (06565) ,ബെംഗളൂരു – കൊച്ചുവേളി (06557) എന്നീ തീവണ്ടികൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് 2.05 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നാളെ 7.15 ന് കൊച്ചുവേളിയിൽ എത്തും. തിരിച്ച് നാളെ വൈകീട്ട് 6.05 പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം 11 ന് ബെംഗളൂരുവിൽ എത്തും.
ബെംഗളൂരു-കൊച്ചുവേളി (06557) സ്പെഷ്യൽ ഓഗസ്റ്റ് 28ന് രാവിലെ 7 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10:45 ന് കൊച്ചുവേളിയിൽ എത്തും തിരിച്ച് അടുത്ത ദിവസം 7.45 ന് പുറപ്പെടുന്ന ട്രെയിൻ 30 ന് രാവിലെ 11 ന് ബെംഗളൂരുവിലെത്തും.
പേരിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുകയും അത് ജനങ്ങൾക്ക് ഉപകാരപ്പെടുകയും ചെയ്യാതിരിക്കാൻ സമയ ക്രമീകരണത്തിലും പ്രഖ്യാപനത്തിലും റെയിൽവേ എല്ലാ വർഷവും റെയിൽവേ നടത്തുന്ന “കരുതൽ” തികച്ചും ദുരൂഹമാണ്.