ബെംഗളൂരു: ഓട്ടോയിൽ ബുർഖ ധരിച്ച നാല് സ്ത്രീകൾ തട്ടിക്കൊണ്ടുപോയ ഒരു സ്ത്രീയെ രക്ഷപ്പെടുത്തി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ.
ജാലഹള്ളി ട്രാഫിക് പോലീസ് കോൺസ്റ്റബിൾമാർ ഞായറാഴ്ച ഉച്ചയ്ക്ക് എംഇഎസ് ഔട്ടർ റിംഗ് റോഡിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് സഹായത്തിനായി ഒരു സ്ത്രീയുടെ നിലവിളി അവരുടെ ശ്രദ്ധയിൽപ്പെട്ടത്.
സമയം കളയാതെ അവർ സംഘത്തെ തടയുകയായിരുന്നു. ഓട്ടോയിൽ അഞ്ച് സ്ത്രീകളെയാണ് കണ്ടെത്തിയത്. അതിലൊരാൾ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു.
ട്രാഫിക് പോലീസ് സംഘത്തെ ചോദ്യം ചെയ്തപ്പോൾ 4 സ്ത്രീകൾ ചേർന്ന് തന്നെ അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് യുവതി പോലീസുകാരോട് പറഞ്ഞു.
തുടർന്ന് കോൺസ്റ്റബിൾമാർ എല്ലാ സ്ത്രീകളെയും ജാലഹള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
താനും ഭർത്താവ് വിജയും ഒആർആറിൽ ഒരു ഹോട്ടൽ നടത്തുകയാണെന്ന് പങ്കജ എന്ന നിലവിളിച്ച സ്ത്രീ പോലീസിനോട് പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെ ബുർഖ ധരിച്ച 25 സ്ത്രീകൾ ഹോട്ടലിൽ കയറി മുറി ചോദിച്ചതായി പങ്കജ പറയുന്നു. മുറികൾ വിട്ടുനൽകാൻ വിസമ്മതിച്ചപ്പോൾ സ്ത്രീകൾ പങ്കജയെ ഓട്ടോയിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും പോലീസിനോട് പറഞ്ഞു .
എന്നിരുന്നാലും, അറസ്റ്റിലായ സ്ത്രീകൾ ആരോപണങ്ങൾ നിഷേധിക്കുകയാണ് തട്ടിക്കൊണ്ടുപോകുവാൻ മറ്റൊരു കാരണമാണ് പറയുകയും ചെയ്തത്.
സംഭവ സമയം നാല് പേർ മാത്രമാണ് ഉണ്ടായിരുന്നുവുള്ളു എന്നും സ്വത്ത് തർക്കത്തെക്കുറിച്ച് സംസാരിക്കുന്നതിനാണ് സ്ത്രീകൾ ഹോട്ടലിൽ എത്തിയതാണെന്നും പോലീസ് പറഞ്ഞു.
പങ്കജയുമായി പ്രശ്നം സംസാരിച്ച് പരിഹരിക്കാൻ കഴിയാതെ വന്നപ്പോൾ, അവർ പോലീസ് സ്റ്റേഷനിൽ പോകാൻ തീരുമാനിച്ചതായും കൂടെ പങ്കജയെയും ബലമായി കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചതാണെന്നും ഓഫീസർ പറഞ്ഞു.
തട്ടിക്കൊണ്ടുപോകലിന്റെ കാരണം അന്വേഷിച്ചുവെങ്കിലും സ്വത്ത് തർക്കമാകാം ആക്രമണത്തിന് കാരണമെന്ന് പോലീസ് റിപ്പോർട്ട്. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.