Read Time:57 Second
ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോലൈൻ അടുത്തവർഷം ഫെബ്രുവരിയിൽ തുറക്കുമെന്ന് ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യ അറിയിച്ചു.
ബൊമ്മസാന്ദ്രയിൽനിന്ന് തുടങ്ങി ആർ.വി. റോഡ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 18.8 കിലോമീറ്റർ ദൈർഘ്യമുള്ള പാതാണ് ഇത്.
അതേസമയം കഴിഞ്ഞ ജൂണിൽ സർവീസ് തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന പാതയുടെ നിർമാണപ്രവൃത്തി വൈകിയതോടെയാണ് പദ്ധതി നീണ്ടുപോയത്.
യെല്ലോലൈൻ യാഥാർഥ്യമാകുന്നതോടെ സൗത്ത് ബെംഗളൂരുവിൽനിന്ന് സെൻട്രൽ ബെംഗളൂരുവിലേക്ക് അതിവേഗപാത യാഥാർഥ്യമാകും.