Read Time:1 Minute, 13 Second
തിരുവനന്തപുരം: ഇനി 108-ൽ വിളിക്കാതെ ആംബുലൻസ് എത്തും. ഈ മൊബൈൽ ആപ്പ് അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രിവീണ ജോർജ് വ്യക്തമാക്കി.
കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
ഇതോടെ 108 എന്ന നമ്പറിൽ ബന്ധപ്പെടാതെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷൻ വഴി ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയും.
ഈ മാസം മൊബൈൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സേവനം തേടുന്ന വ്യക്തിയുടെ മൊബൈൽ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ലഭിക്കും.
ഇതോടെ കാലതാമസം ഒഴിവാക്കാൻ സഹായകമാകും.