ബെംഗളൂരു : അക്കൗണ്ടുകളും കുറിപ്പുകളും നീക്കം ചെയ്യാൻ എക്സിന് നൽകിയ ഉത്തരവ് നൽകുമെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു.
ഉത്തരവ് നൽകിയ സമയത്തുള്ള സാഹചര്യത്തിൽ മാറ്റംവന്നിട്ടില്ലെന്നും അറിയിച്ചു. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 69 എ. വകുപ്പുപ്രകാരമായിരുന്നു കേന്ദ്ര നടപടി.
രാഷ്ട്രീയപ്പാർട്ടികളുടെയും കർഷക സമരാനുകൂലികളുടെയും മറ്റ് കുറിപ്പുകൾ നീക്കംചെയ്യാനും പണം തടയാനും ആവശ്യപ്പെട്ട് കേന്ദ്ര ഐ.ടി. 2021 ഫെബ്രുവരി രണ്ടുമുതൽ 2022 ഫെബ്രുവരി 28 വരെ ഉത്തരവുകൾ നൽകിയത് തടയണമെന്നായിരുന്നു എക്സിന്റെ ആവശ്യം.
എന്നാൽ കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾക്കെതിരെ എക്സ് നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു.
തുടർന്ന് 50 ലക്ഷം രൂപ കോടതിച്ചെലവായി അടയ്ക്കാനും നിർദ്ദേശിച്ചിരുന്നു. ഈ വിധിക്കെതിരെ എക്സ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ഇത് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ 20-ന് ഉത്തരവുകൾ പുനഃപരിശോധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ജസ്റ്റിസ് ജി. നരേന്ദർ, ജസ്റ്റിസ് വിജയകുമാർ എ. പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
ഇതിന് മറുപടിയാണ് ഉത്തരവുകൾ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതേത്തുടർന്ന് കേസിൽ വാദം കേൾക്കാനായി എക്സിന്റെ ഹർജി നവംബർ ഒമ്പതിലേക്ക് മാറ്റി.